ADMISSION TO HIGHER SECONDARY LEVEL STUDIES ( PLUS ONE ) IN TECHNICAL HIGHER SECONDARY SCHOOLS - 2023-2024


 

പൊതു വിദ്യാലയങ്ങള്‍ പൊതു സമൂഹത്തിനു മാതൃക., പൊതുവിദ്യാലയങ്ങള്‍ നാടിന്റെ വിദ്യാലയം.

തൃശ്ശൂര്‍  പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ അവണൂര്‍ പഞ്ചായത്തിലെ വരടിയത്ത്  പ്രവർത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ  ഏക ഐ.എച്ച്. ആർ.ഡി ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ.  സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുത്ത ഒരു സര്‍ക്കാര്‍ സ്ഥാപനം. ഇവിടെ നിന്ന് പഠനം പൂർത്തീകരിച്ച നിരവധി കുട്ടികൾ ഇന്ന് ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നു. പാഠ്യ രംഗത്തെന്ന പോലെ പാഠ്യേതര വിഷയങ്ങളിലും മികവുറ്റ വിജയവും നേടി വരുന്നു ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ. പ്ലസ്ടുവിന് ശേഷം കുട്ടികളെ എൻജിനിയറിങ്ങ് , മെഡിക്കൽ കോഴ്സുകൾക്കും , മററു തൊഴിലധിഷ്ഠിത കോഴ്സുകൾക്കും പ്രാപ്തരാക്കുന്നു. പ്രഗത്ഭരായ അധ്യാപകർക്കു കീഴിൽ മികച്ച വിദ്യാഭ്യാസം.  SSLC, THSLC , CBSE, ICSE പരീക്ഷകളിൽ വിജയിച്ചവർക്ക് പ്ലസ് വൺ പ്രവേശനം. സംസ്ഥാന സർക്കാറിൻ്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങും നൽകി വരുന്നു.

 

ഇവിടെ മാത്രം ലഭിക്കുന്ന ഹയർ സെക്കണ്ടറി കോഴ്സുകൾ:

1) ഫിസിക്കൽ സയൻസ് :
കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് സിസ്റ്റംസ്, ഫിസിക്സ്, കെമിസ്ട്രി , മാത്തമാറ്റിക്സ് & ഇംഗ്ലീഷ്

2) ഇൻറഗ്രേറ്റഡ് സയൻസ് :
ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി & ഇംഗ്ലീഷ് -